വാഗ്ദാനം
പുതിയ വർഷത്തിൽ,
വലിക്കില്ല കുടിക്കില്ല വഴക്കിടില്ല.
ചീട്ടു കളിക്കില്ല,
ചതിക്കില്ല ,പാരവെക്കില്ല,
കുശുബു പറയില്ല,
കമ്മീഷൻ പറ്റില്ല,
പലിശക്ക് കൊടുക്കില്ല,
ടാക്സ് വെട്ടിക്കില്ല,
കള്ള ബില്ല് ഉണ്ടാക്കില്ല,
മായം ചേർക്കാൻ പറയില്ല,
ദുരൂഹത വരുത്തില്ല,
പീഡനം നടത്തില്ല,
എല്ലാവരും എന്നെ ജീവിക്കാൻ,
അനുവദിച്ചാൽ.
ഒരു പുതിയ ജീവിതം
അടുത്ത പുതു ദിനത്തിൽ!!!!
ഇല്ലെങ്കിൽ ----!!!?
ഞാൻ നിങ്ങളോടോന്നു,
പറഞീട്ടുമില്ല..!
നിങ്ങളൊന്നും കേട്ടീട്ടുമില്ല ..!!!
പിന്നെ പത്ര -മാധ്യമങ്ങളെ ,
കൊഞ്ഞനം കുത്തണ്ട !!!.
------ജയരാജ്----------