OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ഞായം

അങ്ങിനെ നിന്റെ പെണ്ണിന്റെ 
തലയിണ മന്ത്രമേറ്റു
മുതുമുത്തച്ഛൻ കുടമ്പുളി മരം 
കൂട്ടത്തിലൊട്ടി നിന്ന 
സിന്ധൂര വരിക്കപ്ലാവും
വെട്ടിവീഴ്ത്തി 
വീടിന്റെ 
തെക്കുപടിഞ്ഞാറെ കോണിലെ 
തണുപ്പും നിഴലും 
എങ്ങോ ചുരുണ്ട് കൂടി 
നിന്റെ പെണ്ണ് പറഞ്ഞ 
കാരണം മുട്ട് ഞായം 
രണ്ടു നേരം മുറ്റമടിക്കണം
പകലന്തിയോളം 
വിവിധ കിളിയൊച്ചകൾ 
രാത്രിയിലെ 
കൂമൻ കാലൻങ്കൊഴി കരച്ചിൽ 
എല്ലാം പോയൊഴിഞ്ഞു
പകരം ഉഷ്ണം 
വീടിനുള്ളിലേക്കും വിളിക്കാതെ 
ഇരച്ചു കയറി.

------------ഓ.പി.-------------