തഥാസ്തു
ഒറ്റയിതൾപ്പൂ
അറിയാതെ
മോഹിച്ചു
ഓഷ്ഠാധരങ്ങൾ
ചോപ്പിക്കുവാൻ
ഒന്നല്ലൊരായിരം
ദിനരാത്രവും
ഒറ്റമോഹത്തിനു
പ്രാര്‍ത്ഥനയായ്
ഒടുവിലായി
ഭഗവാൻ
ആശയും നിറവേറ്റി
ഒറ്റയിതൾപ്പൂ
മാറിപ്പോയി
പലയിതളുള്ളോരു
ചെമ്പൂവായി.
------ഓ.പി.----