കരിന്തിരികൾ
യഥാർത്ഥ സ്നേഹത്തിനെ
വിലയറിയാത്ത
രഹസ്യ സ്നേഹക്കാർ
മുച്ചൂടും മുടിച്ച വേഴ്ച്ചക്കാർ
നാണത്തരിമ്പ്പോലും
നിഴലില്ലാത്തവർ
ഒന്ന് അവകാശവും
മറ്റൊന്ന് ആവശ്യവും
അവരാണ് ഇന്നും എന്നും
ഉള്ളിലൊന്നും
പുറമേ വേറൊന്നും
നാട്യങ്ങളാടി
ആഘോഷിക്കുന്നവർ
മരണനാളെത്തുമ്പോൾ
പാശ്ചാത്തപികുന്നവർ
സ്നേഹാമൃതകുമ്പാഭിഷേകം
നടന്നു കഴിഞ്ഞാൽ
ഈര്പ്പമകലും മുൻപേ
രഹസ്യ പാൽക്കടലിൽ
നീന്തുവാൻ തുടിക്കുന്നവർ
ഒന്ന് അവകാശവും
മറ്റൊന്ന് ആവശ്യവും
--------ഓ.പി.-----------