സംതൃപ്തി
ഒരു ദീർഘനിശ്വാസച്ചൂടിൽ
ഉലയുന്ന പാഴ്മിഴിക്കനവിൽ
സ്വപ്ന മിഴികൂട്ടം തഴയും
നേരിന്റെ ലാവണ്യ മുകുളം
ഇനിയടുത്താലുള്ള ചൂടിൽ
ഉതിരുന്ന കുറുകുന്ന മോഹം
ഇത്രയടുത്തപ്പോൾ കൊക്കുരുമ്മി
തരളകപോലത്തിൽ മുദ്രയാക്കി
ഓരോരോ തനുവിലും വിടരുന്ന മാത്ര
ഓരോരോ കണി ബിംബം തീർത്തു
പൊന്നിൻ തിടമ്പിൻ മുകുളം മുന്നിലെ
വിരലിന്റെ രഥയോട്ട മാപിനി തീർത്തു
താങ്ങുവാൻ കഴിയാത്ത മൺമെത്ത
ചൂടുള്ള ബിംബങ്ങളേറ്റു വാങ്ങി
ചടുലതകൊണ്ടോരോ മുകുളസ്പർശം
ജലവാഹിനികളുടെ നീരൊഴുക്കായി
ഓരോരോ ദളങ്ങളും കൊതിച്ച മോഹം
അടവിയിലൊടുവിലുയര്ന്നു പൊങ്ങി
---------ഓ.പി------------