OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ഒരു വേനൽ ചരിത്രം

ഗ്രീഷ്മം കൈകൾ നീട്ടുന്നു 
കണ്ണുകളാൽ ഭോഗിക്കുന്നു 
നിനക്കൊളിക്കാൻ 
ഒരില തണലില്ലാതെ 
നിന്റെ യൗവനമാർന്ന താരുണ്യം 
അമർത്തി ഒതുക്കി തടവുന്നു 
ഈ ചൂടിനെയെതിരിടാൻ
മുള്ളുള്ള കള്ളിയിലകളിൽ
പ്രധിരോധം തീർത്തീട്ടെന്തായി
ഉണങ്ങിയില്ലെയാ മഹാവടവൃക്ഷം
വറ്റിയില്ലെ വലിയ മുള്ളുള്ള മീനുകൾ
വസിച്ച മഹാനദിയും 
ഇനിയെന്റെ കണ്ണുകൾ 
ശരത്ക്കാലത്തിലേക്കും
കരങ്ങൾ ശിശിരത്തിലേക്കും പടരും 
നീ കരയുക 
നിന്നെ രക്ഷിക്കാനൊരവതാരമില്ല
നീ തന്നെ പരിചയായി നില്കുക .
ശിശിരവസന്തങ്ങളൊന്നായി 
അംഗപ്രത്യംഗം പുതപ്പാകുമ്പോൾ 
പറന്നടുക്കുന്ന മണൽത്തരികൾ
ആർക്കുന്ന വേനലിനെ
അടിമുടിയോടെ ആവാഹിക്കും.
.
----------------o.p-----------------