വേനൽ സുഖം
ഒരു കുലുക്കി സർബത്തിൽ
ആർത്തുലയുന്ന
പിന്നെ തണുക്കുന്ന
വീണ്ടും
ദാഹിച്ചു ഒന്ന് കൂടെ കുലുക്കി
നൈമിഷിക സുഖം തേടി
ഉള്ള അഭിവാഞ്ഛ
അടിയറ വെക്കുന്നു.
ഇപ്പോൾ ചൂട്
പല കൈവഴികളിൽ
വിഭജിച്ചതിനാൽ
പ്രാതിനിദ്ധ്യമനുസരിച്ചേ
പ്രതിരോധം
വരുത്താനാകു.
ആഘോഷത്തോടെ
നട്ടതും, ഇപ്പോൾ
ഉണങ്ങിയ തണൽമര
കുഞ്ഞുങ്ങളുടെ
അസ്ഥിപജ്ജരം മാറ്റി
വീണ്ടും തളിരുകളെ
വിന്യസിക്കുക
അവരും സ്വയം പര്യാപ്തത
കൈവരുത്തണം.
നമുക്ക് ചൂടില്ലാത്ത
ഒരു കേരളം
വാർത്തെടുക്കാം
ഈ തിരക്കൊന്നു ഒഴിഞ്ഞോട്ടെ
------------ഓ.പി.-----------
(മാർച്ച് 20 ലോക വനവത്ക്കരണ ദിനം)