ഗണം ഒന്ന് , ഗുണം പത്ത്
വെള്ളം കുടിക്കാനും ,യാത്ര തിരിക്കാനും,
ചോറുണ് ,പുളികുടി ,മരുന്ന് സേവ,
നല്ല നേരം നോക്കി തുടങ്ങിയെന്നാൽ,
കാര്യപ്രാപ്തിയെന്നു പണ്ഡിതന്മാർ.
ജനന നേരമൊന്നു ഗണിച്ചു നോക്കി,
ജനിക്കുവാൻ പറ്റുന്ന നേരം നൽകും.
കീറി മുറിച്ചു ജനനം സഫലമായാൽ,
ആനന്ദ കണ്ണീരാൽ ആബാലവൃദ്ധം.
മരണത്തിനുമുണ്ട് കാലയോഗം.
വിധിയെ തടുക്കുവാൻ ശാസ്ത്രമില്ല.
നേരവും കാലവും ഗണിച്ചു നോക്കി,
യോഗവും തിഥികളും നിർണ്ണയിക്കും.
ജ്യോതിഷ പണ്ഡിതന് ഗണന നേരം,
ശുഭഫലദായകം ആയീടുവാൻ,
നിമിത്ത ഫലങ്ങളും അറിഞ്ഞീടെണം.
ശുഭ സമാപ്തിക്കായ് പ്രാര്‍ത്ഥിക്കണം.
------------ജയരാജ് ---------------------