നീതന്നെയഗ്നി
അഗ്നി നിനക്കംമ്പരത്തോളമുയരാം
കാറ്റിന്റെ താളത്തോടൊപ്പമാടാം
ജ്വലിച്ചു ഔർവ്വാഗ്നിയാകാം
ജലത്തെ വറ്റിച്ചു നീരാവിയക്കാം
ഭയപ്പെടുത്തും വെളിച്ചമാകാം
ഒടുവിൽ പറന്നുപാറും ധൂമമാകാം
തണുത്തുറഞ്ഞു ചാരമാക്കാം
സന്ധ്യക്ക് കൊളുത്തുന്ന ദീപത്തിലും
തിരിനാളമായി നീയല്ലേയഗ്നി
എന്റെയടുപ്പത്തു വേവുന്നയന്നം
പാകമാക്കുന്നതും നീയല്ലേയഗ്നി
പൂജാദിഹോമങ്ങൾ ശുപാപ്തിഭാവം
സല്കീർത്തി നേട്ടം നീയല്ലേയഗ്നി
മൂന്ന് വലംവച്ചു വലതുകാൽ വച്ചു
വന്നു കയറിയെൻ വാമഭാഗം
സാക്ഷിയായി നിന്നതും നീയല്ലേയഗ്നി
ജാതിമതമില്ല വർണ്ണസൗരഭ്യവും
ചന്ദനമുട്ടിയും നാറുന്നമേദ്യവും
കത്തിച്ചു തീർക്കുന്നു നീതന്നെയഗ്നി.
പഞ്ചഭൂതങ്ങളിൽ നീയില്ലേയഗ്നി
പേമാരി നിന്നെ തളർത്തുമെന്നാകിലും
"സ്വാഹാ" മന്ത്രത്താലുണരുക നിത്യം.
-----------ഓ.പി.-----------------