കാലം ചരതം
തീവ്രവാദം
തീവ്ര പ്രണയം
തീവ്ര നിരാശ
ഈ തീവ്രക്ക്
ഒരു വിലയില്ലാതായി
ഒക്കെ നനഞ്ഞ പടക്കം
ദുരൂഹത വന്നു
പീഡനം പിറന്നു
അസഹിഷ്ണുത വന്നു
എല്ലാം പൊട്ടാസ്സുകൾ
ഇപ്പോൾ അതൊക്കെ
ഹിപ്നോട്ടിസ് ചെയ്തു
ഫാസ്സിസമാക്കി
ഇനി അത് പറഞ്ഞു
കുറെ അധര വ്യായാമം
നടത്താം
മാവിന്റെ കൊമ്പിലെ
ഇത്തി(ൾ)ക്കണ്ണി
ഇതൊക്കെ കണ്ടു
തലയാട്ടി ചിരിച്ചു.
-------ഓ.പി.------