OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

വോട്ട് ചെയ്യുക

എന്റെ നാട്ടിലൊരു തിരഞ്ഞടുപ്പ് 
കാഹളം മുഴങ്ങിയിരിക്കുന്നു 
കുട്ടിക്കളിയില്ല പടയൊരുക്കം മാത്രം 
നിറമുള്ള കൊടികൾ മുന്നിലും 
നിര്‍ദ്ദയരായ മനുഷ്യര് പിന്നിലും
സാഷ്ടാംഗ പ്രണാമവും 
തൊഴുകൈയ്യോടെ ഒട്ടിച്ചു വച്ച ചിരിയും 
അതുവരെ കണ്ടാൽ മിണ്ടാത്തവരോടും 
വിലയേറിയ വോട്ടുകളൊക്കെയും
തരണേ എന്നപേക്ഷിക്കണം
വാഗ്ദാനങ്ങളുടെ പെരുമ്പറ കൊട്ടണം 
പൊതുജനത്തിനറിയാം വാഗ്ദാനം
പറയുന്നവരുടെ അവകാശമാണെന്ന്
തരത്തിലും തഞ്ചത്തിലും കളിക്കണം 
നാടോടുമ്പോൾ നടുവെയോടണം
പള്ളിയിലോ മസ്ജീതിലോ 
അമ്പലത്തിലോ മതേതരം പറയരുത് 
വേഷവിധാനം സിമ്പിൾ ആകണം  
സ്ഥാനാര്‍ത്ഥി മന്ദബുദ്ധിയായാലും 
കൂടെയുള്ളവർ കൂർമ്മബുദ്ധിമാന്മാരാകണം 
എന്നാലേ പല സാഹചര്യങ്ങളിലും 
തടിയൂരാൻ സാധിക്കുകയുള്ളൂ 
അത്രക്കും രാഷ്ട്രീയരംഗം മോശമായി
ഇല്ലാവചനങ്ങൾ മറു ചെവിയിലൂടെ 
പുറത്തേക്ക് പോകട്ടെ 
അപ്പോൾ നല്ല തൊലിക്കട്ടിയോടെ
ലക്ഷ്യപ്രാപ്തി മാത്രം ചിന്തിക്കുക 
ഖദർ ആയാലും കാക്കിയായാലും
ഒരു ജന്മനിയോഗം പോലെ 
ഏതോ മാസ്മര അലകളിൽ പെട്ട് 
വിലയേറിയ വോട്ടുകൾ ഓരോന്നായി  
കിരീടധാരണം സാദ്ധ്യമാക്കും 

-------------ഓ.പി.---------------