OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

സര്‍വാത്മനാ

കണ്ടു മടുത്തു കോപ്രായങ്ങൾ 
കേട്ട് മടുത്തൊരു തോറ്റംപ്പാട്ടും
എല്ലാമെല്ലാമഭിനയമികവുകൾ
ചില്ലറ ഞോണ്ടാനൊത്തിരി കാര്യം
നേരായീട്ടൊരു പണികളുമില്ല
രക്ഷകനായി അവതാരം 
മേമ്പൊടി തീർക്കാൻ 
വാർത്തയിൽ നിറയാൻ 
കൈയ്യിലിരിപ്പൊരു സാമര്‍ത്ഥ്യം
വീണാൽ വിദ്യകളപ്പോഴെത്തും
കാലുകൾ മുകളിലുയര്ന്നീടും 

പാതിരനേരം വിളിച്ചെന്നാലും 
പാഞ്ഞു വരുന്നൊരു നേച്ചർ തന്നെ 
അവസരമെല്ലാമൊത്തുതികഞ്ഞാൽ
സേവന ഗ്രാഫുകളുയരുന്നു
കാശായീട്ടു നല്കണമെന്നാൽ  
നോട്ടിൻക്കെട്ടാൽ തുലാഭാരം 
പുറകെ തൂങ്ങും പോങ്ങന്മാര്ക്കോ 
തുവിടുമപ്പോൾ എള്ളിൻ തരികൾ.

ആംഗലഭാഷയിതറിയാത്തവരും
എല്ലാഭാഷകളറിയുന്നവരും
വേണ്ടത് നേരം തോന്നാത്തവരും  
നേരംകിട്ടാതലയുന്നവരും
നേരിൽ കാണാൻ കഴിയാത്തോരും
നേരിൻ മാര്ഗ്ഗം അറിയുന്നവരും 
കൂട്ട് വിളിക്കാം കൂടെ കൂട്ടാം
ടെൻഷൻ  ഒഴിഞ്ഞൊരു കാര്യം കാണാം  
രക്ഷകനായൊരു സര്‍വാത്മൻ.

----------------ഓ.പി.-------------