തിരയുടെ ചുംബനം
നിരന്തര ചുംബന ലഹരിയാലോ
മണിവിളക്കിൻ മഞ്ജുകാന്തി മിന്നി
പവിഴാധരി നീയോ തെളിഞ്ഞുമിന്നി.
ഏഴാംഭാവരാഗമുണർന്ന നീലരാവിൽ
അലയൊതുങ്ങാതെ വിതുമ്പി നിന്നു
നിന്റെയാക്കാമസമുദ്രച്ചുഴികളിൽ
അവളാ സുഷുപ്തിയിലാണ്ടുപോയി.
മദനവികാരവിജൃംഭിതമാം തലോടൽ
ഒരു രോമാഞ്ചം ഓഷ്ടാധരങ്ങളിൽ
മധുകരപുളകം ചുംബനമത്രമാത്രം
കരപല്ലവത്തിൻ ലാളനത്തിൽ
പവിഴമണിക്കവിളൊന്നുരുമ്മി
നിന്നാലിംഗന ചുംബന സീല്‍ക്കാരം
നനഞ്ഞ ഭോഗതൃഷ്ണയിലലിഞ്ഞിടുന്നു
മണ്ണിൻ കണങ്ങളെ മഥിച്ചു രുചിച്ചു
കണ്ടാലും മതിവരാത്ത മൈഥുനം
കൊണ്ടാടിത്തളരാതെ നിത്യവും
മതിവരാത്ത നിന്നാലിംഗനത്താൽ
നിവർന്നു കിടന്നിക്കിളി കൊണ്ടാലും
ചക്രവാളമൊളിഞ്ഞെത്തി നോക്കും
ഗഗനവീചികളിൽ ചായക്കൂട്ടുമായി
-----------------------------------------