എവിടെയും
കുഞ്ഞിലേ തന്നെ
ഈ ചെക്കൻ
ഇങ്ങിനെ തന്നെ
അവനിഷ്ടപ്പെട്ടാൽ
ഒന്ന് പിടിവിടാൻ
അറുത്തു മാറ്റണം
മുലകുടി നിറുത്താൻ
നാലാം വയസ്സിൽ
ചെന്നിനായകം
മുലയിൽ തേച്ചു
പിടിപ്പിച്ചാലും
ബലമായി പിന്നെയും
കയറി പിടിച്ചു
കുടിക്കുമായിരുന്നു
എല്ലാ കാര്യത്തിലും
സ്വാർത്ഥത
വലുതായപ്പോൾ
കള്ളം പറയലും
മണ്ണും പെണ്ണും
അധികാരവും
കൈവിടാൻ
കടുത്ത ചെന്നിനായകം
പ്രയോഗിക്കേണ്ടി വരും.
--------ഓ.പി.---------