അറിവുള്ളവർ
ആറന്മുള്ള...!!!!!
നീർത്തടങ്ങൾ നികത്തി നിങ്ങൾ,
ചൊരിച്ചിറക്കി സിമെന്റ് മിശ്രിതം.
ശക്തിയായ തറ പണിഞ്ഞു.
ഇറക്കണം ,ഉയർത്തണം,
യന്ത്ര പറവയെ.
ഇറക്കണം ,കയറ്റണം
നിങ്ങൾതൻ ആശകളെ .
പരിരംഭണം ചെയ്യുന്ന,
മൂല്യങ്ങളെ.!?
നെടുമ്പാശ്ശേരി.....!!!!
ഒരിക്കൽ നിങ്ങൾ,
ചെയ്തൊരു പാതകം,
തകർത്തു.
പാവം ഗ്രാമീണതയെ.
അവിടെ നിങ്ങളുയർത്തി,
വിശക്കുന്നവനു,
ഗോൾഫ് കളിത്തടങ്ങൾ..!!
അവനിനി കളിച്ചു മദിക്കാം,
വെള്ളപൊക്കമായാൽ....!
മുങ്ങി മരിക്കാം.
നിങ്ങൾക്ക് മരണം,
കണ്ടു രസിക്കാം..!!
നിങ്ങൾ നികത്തിയ,
നീർത്തടങ്ങൾ,
നിങ്ങളെ ശാപത്താൽ,
നിങ്ങളറിയാതെ ഒടുക്കീടുന്നു.!!!.
--------ജയരാജ് ----------