OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ധരാതലം

പോയ വർഷാരംഭം
നിറഞ്ഞ നിർവികാരതയോടെ
അതിനു മുമ്പും അതുതന്നെ 
മാറുമെന്നുറച്ചു
മാറിയില്ല. 
സന്താപങ്ങൾ മറ നീക്കി                   
ഓടി അടുക്കുന്നു 
ദീനരോദനങ്ങൾ
അലകളിലടുക്കുന്നു
മരവിച്ച മനസ്സിന്റെ
ആത്മപീഡനം.
ചിലപ്പോൾ
സന്തുലിതക്കാകാം   
പ്രകൃതിയുടെ വികൃതി.
ഒന്നുമറിയാത്ത ബാല്യം 
ഇരകളാകുന്നു.

--------ഓ.പി----------