OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ആഭിമുഖ്യം

നേർത്തുവന്നോരെന്നോച്ചയെ പൊലിപ്പിക്കാൻ 
ധ്വജപടമായി ചിനച്ചു വന്നോരു കാലമേ
കാരിരുമ്പിൻ താഡനം സഹിക്കാമെന്നാകിലും
വെറുക്കുന്നുനിൻ മധുരിക്കും ഏഷണിക്കുരുന്നിനെ

തൊട്ടുണർത്തുന്നുള്ളിന്റെയുള്ളിലെ ഭയാശങ്കകൾ
മറന്നതല്ലെങ്കിലും ഓർക്കാനിഷ്ടമില്ലാത്തൊരു 
ബാല്യത്തിലേയോർമ്മതൻ ഘർഷസ്പർശങ്ങൾ
അണിയായി നിരത്തണോ കാലാൾപ്പടകളെ.

സ്വച്ഛമായോഴുകും ശ്വേതരക്താണുക്കളെ
കൂടെയായോഴുകും ചുവപ്പ് രക്താണുക്കളും 
സിരകളിലെന്തിനു വിഘടിത ജ്വാലാമാലകൾ  
അലയണയും അഗ്നിപ്രഭാവമല്ലെന്റെയാഭിമുഖ്യം.

ഒറ്റക്കാലിരിപ്പിടമല്ല  നിനക്കൊറ്റക്കിരിക്കാനുമല്ല
വണ്ണമേറിയ വടം തിരിച്ചു നാരാക്കാനുമല്ല
കൃമി കീടങ്ങളെ തോളിലേറ്റി വിഷം ചീറ്റാനുമല്ല   
ഞങ്ങൾക്കേകോദര സഹോദരങ്ങളായാൽ മതി. 

-----------------ഓ.പി.--------------