ലവണ പഥം
അവസാനമവസാനമെത്തി നീ
അമ്മതൻ സവിധത്തിലുണ്ണി
എന്തെന്തു ക്രമണത്തിൽ ചുറ്റി
ഏതേതു കാലത്തിൽ
ഏതേതു രൂപത്തിൽ
എത്രയോ ഭാവങ്ങളാടി
അമ്മയേ കൈവിട്ടു നീയും
കണികയായി പരലായി കല്ലായി
കാലത്തിനൊപ്പം നീ
ജീവന്റെയംശത്തിൽ
ഹൃദയത്തുടിപ്പിനായി
ചലനത്തിൻ ശക്തിയുമേകി
രസതത്ര കൂട്ടിൽ നീ
സ്വർണ്ണവർണ്ണങ്ങളിൽ
ഭക്ഷണ കൂട്ടിൽ നീ
രുചിയുടെ ബന്ധമായി
കണ്ണീരിൽ രസമായി
മണ്ണിൽ തിരിച്ചെത്തിയല്ലോ
നിൻ താതന്റെ പാദത്തിൽ
ഒന്നായി ലയിച്ചിന്നു ചേർന്നു
ഉപ്പു മുതലെന്നു നാലുപേർ ചൊല്ലുന്നു
സപ്തദശഗുണങ്ങളിൽ
ഭാഗഭാക്കാകുന്നവൻ നീതന്നെയല്ലേ
തിരയിലുറങ്ങുമെൻ പൊന്നുണ്ണി.
-----------ഓ.പി.-----------