നവോഢ
താലോലിക്കാനോരുവാക്കിൽ
താഴ്ന്നു പറന്നവരല്ലേ നാം
ഉയരാനൊപ്പം കൂട്ടിനു കണ്ടോരു
താഴ്ന്നു പറക്കും ചകോരങ്ങൾ
നാവു വളച്ചൊരു നറുനീരുണ്ടു
നല്ല നിലാവിൽ നാണിച്ചു
ഒരുമിച്ചൊരു പിടി മാമ്പുവുണ്ട്
മടിയാൽ പിന്നോട്ടായുമ്പോൾ
മന്ദത കൊണ്ട് മയങ്ങീടാൻ
കാണാപ്പുമ്പൊടി തൂവിടുമോ
കൊക്കിനു നീളം പോരാത്തതിനാൽ
ഊറിയടുത്തൊരു തേനായീട്ടും
കണ്ടില്ലെന്നു നടിക്കുന്നോ
താണൊരു പൂവിൽ താഴെയിരിക്കും
മധുവിന് രുചിയോന്നേറീടും
ഉണ്ടു കുളിച്ചൊരു രാവിൻ കുളിരിൻ
താമര തല്പമൊരുക്കുമ്പോൾ
എന്തേ കണ്മണി പറന്നകലുന്നു
പാതിക്കനവിൽ തളരുന്നോ ?
--------------ഓ.പി.----------------