ഗാന്ധാരി
കത്തിജ്വലിക്കും തേജസ്സുരുക്കി
ബീജമായി ഉള്ളിലമർന്ന നേരം
അതി സൗമ്യമായി വിളി കേട്ടവൾ
ഗാന്ധാര രാജകുമാരിയാം ഗാന്ധാരി
പിന്നീടാ വിളി കാതോർത്തവൾ തന്റെ
പുത്രന്റെയോമന മുഖകമലമൊന്നു
ആദിത്യ കിരണമേറ്റു കാണുവാൻ
അന്ന് മനസ്സിന്റെ ഉൾമുഖം അടച്ചുകെട്ടി
സോദര സ്നേഹ വിധിയിലുറച്ചവൾ
ശകുനിയാങ്ങള ചൊല്ലിയ വാക്കു മാത്രം
നിന്റെ പുത്രനെ വില്ലാളി വീരനായി
രാജകുമാരനായി മുന്നിൽ നിർത്താം
കുരുവംശ പത്നിയായി വാണീടണം
ഗാന്ധാരി മഹാറാണി നീണാൾ വാഴട്ടെ
അന്നുതോട്ടിന്നുവരെ അന്ധാകാരത്തിലും
പുരുഷസ്പർശ മേൽക്കാത്തവൾ
നൂറ്റിയൊന്നു മക്കളുടെ മാതാവായതും
സ്വപുത്രനതിരഥ വളർത്തു പുത്രനായതും
എങ്ങിനെയിത്ര വിധി വിപ്രിയമായി
സാമീപ്യ മുക്തി തേടും നീ ഗാന്ധാരി.
-------------ഓ.പി.-------------