OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

മൗഢ്യ ഫലം

ഗുളികൻ നാവിലായിരുന്നു 
പറയിപ്പിച്ചവൻ
അവനായിരുന്നു....! 
ഒരു മടങ്ങ്‌ കേറി നിൽക്കാൻ
വേണ്ടി വിക്കി വിക്കി 
മനസ്സിൽ പറഞ്ഞ മൗഢ്യം
ഒച്ചയായി പുറത്തായതാണ് 
എന്തെന്തു നൂലാമാലകൾ 
ഇതിനെ ചുറ്റുന്നു 
ഏതായാലും 
മുട്ടിനു മുട്ടിനൊരു 
കുടിൽ വ്യവസായം 
തുറക്കാനുള്ള വഴിയായി
പഞ്ച നക്ഷത്രമല്ലല്ലോ 
നമുക്ക് മുഖ്യം 
നിയമത്തിനു പുറകേയല്ല
നമ്മുടെ പുറകേയല്ലേ.......?

--------ഓ.പി.---------