പ്രാപ്തിക്ക്
അറിവില്ലായ്മയോ
അഹങ്കാരമോ
എടുത്തു ചാട്ടമോ
എന്നറിയില്ല
പൊട്ടിയ തമ്പുരു
മീട്ടുവാൻ തുനിഞ്ഞത്
ഒന്നറിഞ്ഞു
ശ്രുതി തന്നെ
പൊലിഞ്ഞടങ്ങിയ
ദാരുശില്പം
മാത്രമായിരുന്നത്
വിവേകം
ചാണക്കിട്ടു
കമ്പിയാക്കി
തമ്പുരുവിനു
കെട്ടുവാൻ
ഇനിയാലോചിക്കുക.
ഇതു പാക്കിസ്ഥാൻ
ആയാൽ പോലും.
-----ഓ.പി.--------