ദൃഷ്ടാന്തം
എണ്ണിയാൽ തീരാത്ത ചായങ്ങളിൽ
ഒന്നുപോലിത്രയും ചാലിച്ചില്ല
എങ്ങിനെയീ ഭാവം വരച്ചു തീർക്കും
ഓർമ്മക്കുരുന്നുകൾ പരതി നോക്കാം.
അന്ധകാരത്തിന്റെ ചുരുളുകളിൽ
ദീർഘനിശ്വാസ്സ പടവിലൊന്നിൽ
പതിവായി തേച്ചൊരു നീലരാജി
കാണാതെ കൈവിട്ടു പോയതപ്പോൾ.
ജീവിതച്ചുരുളുകൾ ഒരുപാട് നീളുന്നു
ചാലിച്ച വർണ്ണങ്ങൾ മതിയാകില്ല
കൂടുതൽ പ്രഭായേകാനാകില്ലയെന്നിലെ
വർണ്ണ ശിലാമുഖം നിങ്ങൾ കാണും.
ചെഞ്ചായം കൊണ്ടൊരു ധമനികളിൽ
ഒഴുക്കുന്നതത്രയും മലിന നിറം
ചാലിച്ചു പലവട്ടം ചേർത്തു വച്ചു
പിന്നെയും നിറഭേദം വന്നിടുന്നു.
തല്ലി തകർത്തെന്റെ കോരികകൾ
തളളി കളഞ്ഞെന്റെ കൂട്ടുകളും
ഒന്നായി നടന്നവരാണ് കഷ്ടം
പരോപജീവിയായി തുടരുന്നിന്നും.
--------------ഓ.പി.---------.