മഴവില്ല്
ആരാരോ അടുത്തെന്നരികിൽ
നിശ്വാസച്ചൂടുമായെത്തി
ഉന്മാദഗന്ധത്തിരകളിലപ്പോൾ
പാരിജാതത്തിൻ കുളിരലകൾ
നിർലജ്ജം തൊട്ടു തലോടി
മനസ്സിന്റെയേതോ ഇടനാഴിയിൽ
ഉത്തര ശകലങ്ങൾ കണ്മിഴിച്ചു
തോട്ടാലകലുന്ന ധൂമശകലം പോൽ
ദൂരെ ദൂരേക്ക് നീങ്ങിടുമ്പോൾ
അണിയാക്കോലങ്ങൾ പുഞ്ചിരിച്ചു
മഞ്ഞിൻ മുകുളങ്ങൾ തീര്ത്ഥമാടി
മണ്ണിനെ പ്രേമിച്ച കാർമുകിലപ്പോൾ
സപ്തവർണ്ണങ്ങളാൽ നമസ്കരിച്ചു
ഒരു വർണ്ണക്കിരീടം അണിയീച്ചു
------------ഓ.പി.--------------