"മാ" തുടരുന്നു
പണ്ട് വായിച്ച
മാ വാരികകൾ
മീശ മുളപ്പിച്ച
പൈങ്കിളികൾ
മനസ്സിന്റെ
തിര ഇളക്കിയ
വേലി പ്രേമങ്ങൾ
മറന്ന "മാ"
തിരിച്ചു വന്നു
നരച്ച മുടി
വേരിൽ നിന്ന്
കറുക്കുമായിരിക്കും
കുറെ "മാ"
ഇപ്പോൾ
വിരൽ തുമ്പിൽ
കണ്ണുകൾക്ക്
കൂട്ടി കൊടുക്കുന്നു
എന്റെ സീരിയലെ...!
------ഓ.പി.-------