OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

മറക്കാതെ

നിങ്ങൾ ഗാഡാലിംഗനത്തിൽ
മതിമറന്നിരുന്നോളു
മെയ് മറന്നിരിക്കുന്ന നിങ്ങളുടെ 
ആത്മബന്ധം കൂടുതൽ ഉറച്ചു 
സംവത്സരങ്ങൾ
നിലനിൽക്കട്ടെ
നിങ്ങൾക്ക് സ്തുതി ചൊല്ലട്ടെ
ലാൽ സലാം പറയട്ടെ  
ഞങ്ങളിപ്പോൾ 
ഒരു മഹാദുരന്തം കണ്ടു 
പഠിച്ചവരാണ് 
വിശപ്പിന്റെയും 
ഉടുതുണിക്ക് മറുതുണിയില്ലാതെ
വിലപിച്ഛവരെ കണ്ടവരാണ് 
ഉന്നതനും നീചനുമില്ല 
ജാതിയും മതവും കണ്ടില്ല 
വിലാപം എല്ലാം ഒരേ സ്വരം 
അവരെ പഠിപ്പിച്ചത് 
കുറെ തുള്ളി വെള്ളം മാത്രം 
ഈ കുറെയേറെ
വെള്ള തുള്ളികളെ തടയ്ഞ്ഞു 
നിർത്തുന്ന മുല്ലപെരിയാറേ
നിങ്ങൾ ഗാഡാലിംഗനത്തിൽ
മതിമറന്നിരുന്നോളു
ഓരോ തരിമണലും കല്ലും കട്ടയും
എല്ലാം ഒന്നിച്ചു ഒത്തു ചേർന്ന് 
ശക്തമായി നിലകൊള്ളുമ്പോൾ 
ഞങ്ങൾ സ്തുതി ചൊല്ലട്ടെ
ഞങ്ങൾ ലാൽ സലാം പറയട്ടെ.

-------------ഓ.പി.-------------