OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ഒരു കുഞ്ഞു ചിന്ത

ഞങ്ങളുടെതൊരണു കുടുംബം
അമ്മ ഗ്രാമ പഞ്ചായത്ത് മെമ്പർ 
അച്ഛൻ ജില്ലാ പഞ്ചായത്ത് മെമ്പർ
ഞാനുമനിയത്തിയും വിദ്യാർത്ഥിനികൾ
സ്കൂൾ ബസ്സില്ലാതെ 
സ്കൂളിലേക്കും തിരിച്ചു വീട്ടിലേക്കും 
വഴിപോലും അറിയാത്തവർ
പ്രഭാതകർമ്മങ്ങളിലടക്കം
സ്വയംപര്യാപ്തി നേടിയവർ.
നാഥയില്ലാത്ത പരാതിയില്ലാതെ 
ഇരുപത്തെട്ടു ഏകാദശിയും 
രണ്ടു പട്ടിണിയുമായി കഴിയുന്നു 
പെട്ടെന്ന് അമ്മയോളം 
വലുതാവാനും രാജ്യഭാരമേൽക്കാനും
കുറെ വൃദ്ധസദനങ്ങൾ ഉണ്ടാക്കാനും  
മനസ്സിൽ കണക്കു കൂട്ടുന്നു.

----------ഓ.പി.------------