എന്തിനോ ?
ആന മതിച്ചെന്ന ആരവങ്ങൾ..!!
ജനസഞ്ചയത്തിന്റെ നിലവിളികൾ,
മൈതാനത്തുള്ളോരു പാല മരത്തിലും,
പന്തലിൻ കുറ്റിയിൽ വരെ കേറിടുന്നു.
മേളക്കാരോക്കെയും ചെണ്ടയും പേറിയി-
ട്ടന്യോന്യം ആങ്ങ്യമായി ഓടിടുന്നു....
തട്ടുകടക്കാരൻ കിട്ടിയ പണവുമായി,
നെട്ടോട്ടമോടെ പാഞ്ഞിടുന്നു.
തഞ്ചത്തിൽ ഒരു വിദ്വാൻ കിട്ടിയ,
പലഹാരം വാരിയെടുത്തു ,ഗമിച്ചീടുന്നു.
മൊട്ടപ്പൊരി ചാക്കു കെട്ടിടുന്നു ചിലർ,
കെട്ടിടം നോക്കി ഗമിച്ചീടുന്നു.
നാരികളാകെ കരഞ്ഞീടുന്നു.
നാന വഴിയീലും ഓടിടുന്നു.
ഇതു തന്നെ തക്കമെന്നറിയുന്ന,
ചിലരൊക്കെ ,ചില്ലറ സാധനം,
കവർന്നീടുന്നു ,പിന്നെയോടീടുന്നു.
ജീവനിൽ കൊതിയുമായി ഓടുന്ന,
മേളക്കാർ ദിക്കറിയാതെ വലഞ്ഞീടുന്നു.
കുപ്പിവളകൾ നിരത്തിയ തട്ടുകൾ,
കുഞ്ഞി കളിപ്പാട്ടം, തുക്കുന്ന ചരടുകൾ,
ചാന്ദുകൾ ,പൊട്ടുകൾ, പീപ്പികളൊക്കെയും,
മണ്ണിൽ പുതഞ്ഞുകിടന്നീടുന്നു.
തൊണ്ണൂറു പിന്നിട്ടോരംമുമ്മ അപ്പോൾ,
പരസഹായത്തിനായി കേണിടുന്നു.
കണ്ണ് കാണാത്തൊരു ഭിക്ഷുകിയപ്പോൾ,
നെഞ്ചുലയും വിധം കരഞ്ഞീടുന്നു.
കണ്ടു ഞാനപ്പോൾ ,ഒരു കാരുണ്യ ഹസ്തം,
പത്തു വയസ്സുള്ള ഒരു ബാലകനന്നേരം,
ഒരുകൈ അമ്മൂമാക്കെകീടുന്നു പിന്നെ,
മറുകൈയ്യാൽ അന്ധക്ക് ആശ്വാസവും.
രക്ഷാ കവചങ്ങൾ ഉണ്ടാക്കുവാനായി,
സേവന സന്നാഹം തീർത്തീടുമ്പോൾ,
പാല മരത്തിന്റെ തുഞ്ചത്തിരുന്നവൻ,
ഉച്ചത്തിൽ ഒന്നായി പറഞ്ഞീടുന്നു.
ആന അങ്ങാതെ നിൽക്കുന്നു നടയിൽ...!!
ആരോ കളിപ്പിച്ച വേലയാണ്.
ഈ പേക്കൂത്ത് ബഹളങ്ങൾ ഒന്നുമറിയാതെ,
കോലം അണിഞ്ഞോരു ഗജവീരനപ്പോൾ,
തീവെട്ടി കണ്‍ന്നട്ടു നിന്നീടുന്നു.
------------ജയരാജ്--------------------