OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

സുരക്ഷം

വിരലിലെ വളഞ്ഞു പുളഞ്ഞ 
രേഖകളിൽ വിശ്വാസം ഇല്ലെ..?
ഇപ്പോൾ നീയെന്റെ
കൃഷ്ണമണിയുടെ 
ആഴമളക്കാൻ തുടങ്ങിയോ..? 
കാലങ്ങൾ കടക്കുമ്പോൾ 
ഇനി മനസ്സിലേക്ക് 
കൈകടത്തും...!
നിന്റെയുള്ള് വിറക്കുന്നു 
അപ്പോൾ ഇതല്ല 
ഇതിനപ്പുറവും കാണിക്കും 
എന്തൊക്കെ കണ്ടാലാണ്‌ 
കണ്ണൊന്നടയുക.....?

---------ഓ.പി.----------