കാക്കയും വേണം
ബലികാക്കകൾ
അംഗബലം കുറച്ചോ
കാണാനെ പറ്റുന്നില്ല
ബലിച്ചോറു കുറഞ്ഞോ
അതോ ബലികർമ്മം
നിറുത്തിയോ എന്നറിയില്ല
അല്ലെങ്കിൽ മനുഷ്യരെല്ലാം
അമരന്മാരായോ
കൂടുതൽ മരണമുള്ളതും
ബലിയർപ്പിക്കുന്നയിടം
തേടിപ്പോയോ
ബലി കാക്കയെ കാണുന്നേയില്ല
എല്ലാം നാട് നീങ്ങിയതാകാം
ഇപ്പോൾ ബലിച്ചോർ
കാവതികാക്കയെടുത്താലും
കാക്കയെടുത്തു
എന്നു പറയാം
അത് രാഷ്ട്രീയപരമായി
അപാകതയില്ലതാനും
എന്റെ ഒരു കാര്യം.