പൊന്ന്
അല്ലയോ പ്രബുദ്ധരായ
ജീവനുള്ള സുമനസ്സുകളെ
എന്തിനേയും
ഏതിനേയും
വിമർശനത്താൽ
കൊന്നു കൊലവിളിക്കുമ്പോഴും
ഒന്നോർക്കുക
നിങ്ങളുടെ ഭാഗ്യത്തെക്കുറിച്ച്
നിങ്ങൾ യുദ്ധം കണ്ടീട്ടുണ്ടോ
അതിന്റെ കെടുതികൾ
അനുഭവിച്ചീട്ടുണ്ടോ
അനുഭവം...ഉള്ളവർ....
തോക്കിനു മുൻപിൽ
വാരിക്കുന്തവുമായി നേരിട്ട
കഴിഞ്ഞ തലമുറ
കമ്മ്യുണിസ്റ്റുകാരെ അറിയുമോ
അവരെയും അറിയില്ല
നിങ്ങൾ പട്ടിണിയറിഞ്ഞീട്ടുണ്ടോ
ഇല്ലേയില്ലാ.......
അവശ്യമായ ആവശ്യങ്ങൾ
ഒഴിച്ച് നിർത്തി
മറ്റുള്ളവരുടെ ചട്ടുകങ്ങളായി
ജീവിതം ഹോമിക്കുന്നു.
കൂടെയുള്ള കുബുദ്ധികൾ
രാഷ്ട്രീയ മുതലാളിയായി
കിരീടമണിയാ രാജനായി
വിലസുന്നു.
വിജയസ്തുതി പാടുക
നമ്മുടെ പിതാമഹന്മാരെ
കാരണം
നിങ്ങൾക്കൊരു രാജ്യമുണ്ട്
നിങ്ങൾക്കൊരു വീടുണ്ട്
നിങ്ങൾക്ക് ബന്ധുമിത്രാദികൾ
ചുറ്റുമുണ്ട്
ഇതൊന്നുമില്ലാത്ത
അഭയാര്‍ത്ഥി
യുദ്ധക്കെടുതികളിൽ നിന്നും
പാലായനം ചെയ്തവർ
തമ്മിൽ തമ്മിൽ കൊല്ലുന്നവർ
പീറിപ്പിക്കുന്നവർ........
അന്നം കൊടുത്ത കൈയ്യിൽ
കൊത്തിതുടങ്ങിയവർ
ഇതവരുടെ ജീവിക്കാനുള്ള
തത്രപ്പാട്
നിങ്ങളോ.......നിങ്ങൾക്കോ..?