പുതു മഴയിൽ
നീർമണി ചിലങ്കകൾ കെട്ടിയൊരുങ്ങി
നീയെന്നരികിലെത്തി വന്നു പുണരാതെ
കാർകൂന്തൽ വാരി പുതച്ചവൾ എന്നിലെ
കൈ കുമ്പിൾ കടമായി ചോദിച്ചു.
കൈവെള്ളയിൽ തൊട്ടു ഇക്കിളിയാക്കി
വന്നൊന്നു നിറയാൻ അറിഞൊന്നു പുണരാൻ
അടിമുതൽ മുടിവരെ താലോലിക്കാൻ
സില്ക്കാര ചുംബനം വർഷമായി
പുളഞ്ഞു പിരിഞ്ഞവൾ നറുതെന്നലായി.
ഈ ബാല്യക്കുറുമ്പുകളെന്നും പൊറുക്കാം
നിന്നെ പുണരുമ്പോൾ മറവിയോടെ
ബാല്യത്തിലറിയാതെ കൂടെ കളിച്ചു
കൗമാര സീമയിൽ നീന്തി നീരാടി
ഇന്നും നീയണയുമ്പോൾ ഉള്ളിന്റെയുള്ളിൽ
എന്തെന്തൊരാനന്തമെന്നോ
എന്മഴ പെണ്ണെ കാർക്കുഴലി
--------------ഓ.പി.-------------