വഞ്ചന
ഒന്ന് തുറക്കാൻ ഇപ്പോഴും ചമ്മലാണ്
തുറന്നാൽ എവിടെയും ഓഫർ ഉണ്ട്
ഇതു തുറന്നാൽ അത് കാണാം
ഓരോന്ന് തുറന്നു തുറന്നു ചെന്നപ്പോൾ
ഓരോരോ തറ പരസ്യങ്ങൾ
ഒരു പോട്ടം കണ്ടു താഴു തുറക്കല്ലേ
തുറന്നാൽ വരാൻ പോകുന്നത്
സ്വപ്നം കണ്ടു" ടെസ്പ്പ് " ആകും
നിമിഷത്തിൽ തുറന്നത്
അതെ സ്പീഡിൽ പൂട്ടണം.
അതെ ചിലവാകാത്ത സിനിമപ്പടം
തെളിഞ്ഞു കൊഞ്ഞനം കാട്ടും.
പിന്നെ കാമുകിക്കു മാലക്കണ്ണാണോ
അപ്പോൾ പിന്നെ നീല കാണില്ല
നിനക്ക് പിന്നെയും രക്ഷ
മുഖപുസ്തകം മറിച്ചു നോക്കാം.
പിന്നെ ആകെ ഒരു രക്ഷ
അതെടുക്കരുത്
തുറക്കരുത്
ഒരു ലിറ്റർ വെള്ളം ഒഴിക്കരുത്
എന്നത് മാത്രമാണ്.
എൻറെ കണ്ണടക്കട്ടെ ഞാൻ