കിണറ്റിലെ തവളകൾ
പൊട്ടക്കിണറിലായിരുന്നു
ജനിച്ചതും ജീവിച്ചതും
കാലാന്തരത്തിൽ
കിണർ നികന്നു
പുറത്തെ ലോകം
ഒപ്പമെത്തി
ഇപ്പോൾ കാണുന്നത്
തനിക്കൊപ്പം താഴ്ന്നു വരാത്ത
നിരക്ഷരകുക്ഷികളെ.
പൊട്ടകിണർ നികന്നതല്ല
നിന്റെ ലോകം താഴ്ന്നതാണെന്നു
ഉച്ചൈസ്തരം ഞാൻ പറയുന്നു
ഇനിയത് ഹിന്ദുത്വ കൊടുങ്കാറ്റെന്നു
പാടിയീട്ടു ലോകജ്ഞാനി പട്ടം
ഇളിച്ചു കാണിച്ചു നൽകീടല്ലേ.
------------ഓ.പി-----------