വാദ്യ വിലയം
എന്നിലെ മോഹത്തിൻ
കരിന്തിരി കത്തുമ്പോൾ
തലകുനിക്കുന്ന നീ
സഹചാരിയോ......?
നൻ വരിക്ക പ്ലാവ്
കാതൽ തിരയുവാൻ
കടയുവാൻ തച്ചന്
ദക്ഷിണ വച്ചതും
മേള പ്രമാണിയെ
കാൽ തൊട്ടു വന്ദിച്ചും
മേൽ ശാന്തിയെ കണ്ടു
മുഹുർത്തം കുറിപ്പിച്ചും
കൂടെ നീ നിന്നവൻ
എൻ സതീര്‍ത്ഥ്യന്‍.
ചെണ്ട പൊതിയുവാൻ
തോലിനു മാത്രം
നാടുകൾ തെണ്ടുന്നു
ഞാനേകനായി
ഗോവിൻ തുകൽ കൊണ്ട്
ചെണ്ട പൊതിയണം
മേള കൊഴുപ്പിനു
താളമേറാൻ.
പശുവിനെ കൊല്ലാതെ
തുകൽ മാത്രം കിട്ടുവാൻ
വഴി മുട്ടി നിൽക്കുന്നു
വാഗ്വിലാസം.
ചെണ്ടയും തുടിയും ദഫുകളും
ഇടക്കയും മിഴാവ് ഉടുക്കുകളും
തകിലും തിമിലയും വാദ്യവൃന്ദം
നീയായിയെന്നും
ഹനിക്കപ്പെടുകയല്ലേ .....!
--------ഓ.പി.---------