പ്രേതം
തനിക്കു നാശം ഏറെ വിതക്കും, താനോ ഞാനോ പ്രേതം?
ചുള്ളി കമ്പിൽ ചുറ്റി തിരിയാൻ, നല്ല തണുപ്പോ ചൂടോ ?
വെറ്റില മൂത്തത് കൂട്ടി മുറുക്കാൻ,കൂട്ടായ് നിന്നത് താനോ?
കൊട്ടനടക്ക വെട്ടിമുറിച്ചത് കൂടെ ചുണ്ണാബരികിൽ തേച്ചു,
വച്ച് മുറുക്കി കൂടെ നടത്തും, ഓങ്ങി വരുന്നവൻ നീയോ ?
സ്വപ്നം കാണാൻ തേരു തെളിക്കും, വഴിയില്ലാത്തൊരു നീയും.
ചൂരൽ ഓങ്ങി വിറച്ചീടുബോൾ, പിന്നിൽ ഒളിച്ചവൻ താനോ?
പൂവും മലരും പഴവും ചേർത്തത് തിന്നു കഴിഞ്ഞാൽ വീഴും.
രുധിരം കൊണ്ടൊരു ബലി കൂടായാൽ ,നിൻ കഥയാകെ തീർന്നു.
താംബാളത്തിൽ ഇരിക്കും ആണികൾ, തറച്ചു കഴിഞ്ഞാൽ അന്ത്യം.
-----------------