പൂക്കളം
പത്തുനാൾ പൂക്കൾ
നിറഞ്ഞു നിൽക്കും
പൂക്കളം അണിയുന്നു
ഉമ്മറത്ത്
അത്തം നാൾ
തുമ്പപ്പൂവ് മാത്രം
ചുറ്റിലും തുളസി
കതിരുമാകാം
രണ്ടാം നാൾ
വെള്ള പൂവ് മാത്രം
മൂന്നാം ദിനം മുതൽ
വർണ്ണ പൂക്കൾ
ചോതി നാളിലൊരു
ചെമ്പരത്തി
വിശാഖം പിറന്നാൽ
കാക്കോത്തിയും
അഞ്ചിതള്‍ത്തെറ്റിയും
ഉപ്പിളിയന്‍, പെരിങ്ങലം,
മുക്കുറ്റി, കണ്ണാന്തളി
തിരുവോണ നാളിൽ
അണിയാമല്ലോ
കുടമോടെ നിൽക്കും
കാശിത്തുമ്പ.
ചുറ്റിലും നിറമാർന്ന
പൂക്കളാകാം
തൃക്കാക്കരയപ്പനെ
തൊഴുതു നിൽക്കും
തുമ്പക്ക് തന്നെ
എന്നുമീ സൗഭാഗ്യം