വരും ഒരോണം
തുമ്പ വിരിഞ്ഞില്ല
തുമ്പി ഉണർന്നില്ല
കർക്കിടക്കോളൊന്നു
മാറിയില്ല
മാവേലി വാണൊരു
നാട്ടിലിപ്പോളോരു
ഓണപ്പെരുമയും
കണ്ടറിയാം
ഓണക്കിളിപ്പാട്ട്
പാടും കിളി പെണ്ണ്
മഞ്ഞത്തുവൽ ചുറ്റി
വന്നുമില്ല
നീളെ പരന്നൊരു
തോട്ടുവരമ്പിലോ
കാക്ക പൂവോന്നുമേ
കണ്ടതില്ല
ആഞ്ഞിലി ചില്ലമേൽ
കൂവി പറന്നെത്തും
വായാടി കുയിലെന്തേ
വന്നതില്ല
വാകയും പൂത്തില്ല
മാനം വെളുത്തില്ല
ഓണ മഴവില്ലുദിച്ചുമില്ല
ഞാൻ കെട്ടുമൂഞ്ഞാലിൽ
ഓമന തുമ്പിക്ക്
കൂടെയോന്നടുവാൻ
മോഹമില്ലേ
കൂടെയൊന്നാടുവാൻ
കുമ്മിയടിക്കുവാൻ
ഓലഞാലിക്കിളി
കൂടുമോ നീ....
മാനം തെളിഞ്ഞാൽ
ഓണം പിറന്നാൽ
നൽകുമോ നീയൊരു
കോടിമുണ്ട്