കലി തന്നെ-
കലി അവതാരം ജനിച്ചെന്നു
ജ്യോതിഷ കണ്ണുകൾ
അത് ഭാരതത്തിൽ
തന്നെയെന്നു
വിശുദ്ധ പണ്ഡിതക്കൂട്ടം
കാണുന്നതൊക്കെ
കലി മയമായി
ഭക്തശിരോമണികൾ
അക്കമിട്ടു നിരത്തുന്നു
വരും വരായ്കകൾ.
രക്താഭിഷേകം നടക്കുന്നു
അപകടങ്ങളിൽ പൊലിയുന്നു
വീഥികളിൽ നശിക്കുന്നു
നരി നായ കൂട്ടങ്ങൾ
കടിച്ചു കീറി രക്തം വീഴ്‌ത്തുന്നു
മാംസ ഭോജനത്തിൽ
വെറി പൂണ്ട പണ്ഡിതശ്രീമാന്‍
പലതും കുത്തിനിറച്ചു
വൈരമുണ്ടാക്കി
അറിയാഭാവത്തിൽ
തമ്മിലടിപ്പിക്കുന്നു
വേണ്ടത് ചോര തന്നെ
കലി അവതാരം ജനിച്ചെന്നു
ജ്യോതിഷ കണ്ണുകൾ.