ശ്രോതസ്സ്
മനസ്സിനെപ്പോലും
അവിശ്വസിക്കാനവസ്സാനം
നീ കൂട്ടുനിന്നെന്റെ മാലാഖേ
നിന്റെ ധാടിയും പുറമ്മോടിയും
തോളിലെ ചിറകുകൊണ്ടുമല്ല
പിന്നെയും
ഞാൻ പിടിച്ചു നിൽക്കുന്നത്
മഞ്ഞപ്പുതപ്പ് കണ്ടല്ല
ചരഞ്ഞ കാവികണ്ടുമല്ല
കുത്സിത ക്ഷമാനാഥന്മാരെ
സേവിക്കാനുമല്ല
അന്നും ഇന്നും
തന്നനുഗ്രഹം വാങ്ങിയ
കിരീടഹാരങ്ങളെ
ചണ്ടിയായവയെങ്കിലും
തിരികെ നല്കി
വീണ്ടുമൊരു പ്രശംസ
നേടിയെടുക്കാനുമല്ല
ഇതെല്ലാം എന്നുണ്ടായത്
ഒരു പാത്രത്തിലെ കഞ്ഞി
മൂന്നുപേർ ചേർന്ന് കുടിച്ചപ്പോൾ
അന്ന്
മാലാഖയോ ജിന്നോ വന്നില്ല
ഇന്നാണോ
പല നിറത്തിൽ പൊതിഞ്ഞു
നിയെന്നെ തളർത്തുവാൻ
ഒരുമ്പാടുന്നത്
എന്റെ മനസ്സിനെ
സ്പുടം ചെയ്തു തിരിച്ചെടുക്കുന്നു
ചെന്നിറം പറന്നിറങ്ങുന്നു.
---------ഓ.പി.-----------