തോറ്റവൻ
നീ കുഴലിലിട്ടു പരീക്ഷിച്ച
വാലിൻ ഗതി കണ്ടോ
ഇപ്പോഴും വളഞ്ഞു തന്നെ
നീ എത്ര വലിയ ഇടയനായി
എന്നീട്ടും കൂട്ടം തെറ്റുന്ന
കുഞ്ഞാടിന്റെ എണ്ണം
കുറഞ്ഞില്ല അത് കൂടി വന്നു
നിന്റെ വിശ്വാസ പ്രമാണം
എതിരേൽക്കാത്തതോ
അതോ നിരാകരിച്ചതോ..?
എന്നീട്ടും നീ ഊറ്റം കൊള്ളുന്നു
ഉള്ള ആടിൻ കൂട്ടങ്ങളിൽ
അതിന്റെ ചോരയുടെ സ്വാദിൽ
വെള്ള പൂശുന്നു പുകമറയിൽ
നിന്നെ വലിയ ആട്ടിടയൻ
കാത്തിരിക്കുന്നു
അകന്നുപോയ
വലിയ കൂട്ടത്തെ
മൊഴിചൊല്ലാൻ...!
വിളക്കു കത്തിച്ചതും
നിരാകരിച്ചതും
വാലിനെ ഒട്ടും ബാധിച്ചില്ലല്ലോ.?.
അതിപ്പോഴും വളഞ്ഞു തന്നെ
നിൻ പേരുകേട്ടാൽ കുഞ്ഞാടുകൾ
ഭയ ചകിതം മാറി നിൽക്കുന്നു.
ജീവനിൽ ആർക്കാണ്
കൊതിയില്ലാത്തത്..?