അഗ്നിശുദ്ധി
ആടിത്തിമിർതൊരരങ്ങൊഴിയാൻ,
കച്ചകളോരോന്നായ് അഴിച്ചീടുന്നു.
മിച്ചമായ് വന്നതഴിച്ചീടാൻ,
മിത്രങ്ങൾ എത്രപേർ വന്നിടുന്നു.
പകലന്തിയോളം വിയർപ്പു ചീന്തി,
പകുത്തു നൽകുവാനിനി ബാക്കിയില്ല.
തിരിവായി വന്ന പതിരു മാത്രം,
ചിലവില്ലാ കളത്തിൽ പതിച്ചീടുന്നു.
ആരാരെന്നറിയുവാൻ എത്ര കാലം,
അക്കങ്ങളെണ്ണി കഴിഞ്ഞ പോയി.
ജീവിത പുസ്തക താളിൽ നിന്നും,
ഏടുകൾ പാടേ അടർന്നു മാറി.
ഏറിയ മിത്രങ്ങൾക്കായി മാത്രം,
ഏകിയ സാരോപദേശമാകെ.
ഏകുവാൻ തീപന്തമേന്തീടുവാൻ,
ആശകൾ നിരാശകളല്ലതായി.
ചിരിച്ചടങ്ങുന്ന നിമിഷങ്ങളെ,
മറവിതൻ മാറാല കൂട്ടിലാക്കി,
നെഞ്ചിലോരഗ്നി ജ്വാലയാക്കി,
കണ്‍തുടച്ചു പിന്നിൽ പോരാളികൾ.
ചന്ദന മരമായാലും പാഴ് മരമായാലും
അവസാന അംശം ഒന്ന് തന്നെ
കത്തി ജ്വലിക്കുന്ന കനലു കെട്ടാൽ
എല്ലാം ഒരു പിടി വെണ്ണിറല്ലെ.