ബാല്യമല്ലേ
ഓർമ്മകൾക്കിന്നും ബാല്യമല്ലേ
ഓർക്കുന്ന കാല സ്വപ്നമല്ലേ
ഒറ്റയടി വെച്ചു നടന്ന കാലം
ഓർമ്മയൊതുങ്ങാതെ ബാല്യകാലം
കാലുറക്കാതെ നടന്ന കാലം
കാലുകൾ തെറ്റി വീണ കാലം
അമ്മക്ക് തേങ്ങൽ കൊടുത്ത കാലം
അമ്മിഞ്ഞ കൂടുതൽ തന്ന കാലം
ഞാനെടുത്തോമനയുമ്മ നൽകും
പേരക്കിടാവിന്റെ ഈ ദിനങ്ങൾ
ഓർമ്മതൻ ഒളിമിന്നും നിഴലാട്ടമായി
ഒറ്റയടിവെച്ചു നടന്നിടുന്നു
ഓർമ്മകൾക്കിന്നും ബാല്യമല്ലേ
ഓർക്കുന്ന കാല സ്വപ്നമല്ലേ .
ചുണ്ട് വിതുമ്പി കരഞ്ഞീടുമ്പോൾ
ഒന്നെടുത്തോമനിച്ചുമ്മ നൽകാം
ഓർമ്മകൾക്കിന്നും ബാല്യമല്ലേ
ഓർക്കുന്ന കാല സ്വപ്നമല്ലേ .
-------------ഓ.പി.----------