ചികിത്സ
വെള്ളിയാഴ്ച പന്ത്രണ്ടു മണി
കടക്കണം
ഉച്ചയെന്നോ രാത്രിയെന്നോ
പറഞ്ഞില്ല
ഉച്ചകഴിഞ്ഞു ജീവിച്ചാൽ പിന്നീടത്
രാത്രി തന്നെ
എന്തൊരു പരീക്ഷണം ദൈവമേ
നേർച്ചകൾ നേർന്നത് നടത്തുവാൻ
ഇനിയൊരു നാലു ജന്മം വേണം
ശയന പ്രദക്ഷിണം നേരെയയാൽ
നേർന്ന പ്രകാരം ഉരുണ്ട ഭൂമിയെ
ചുറ്റാം പ്രദക്ഷിണത്താൽ
ഒരു വ്യാഴവട്ടക്കാലം കാത്തിരുന്നു
വെള്ളിയാഴ്ചകൾ
പന്ത്രണ്ടു മണികൾ ആധിയോടെ
അന്നൊരു ശനിയാഴ്ച
വൈദ്യരെത്തി ചിരിച്ചു മൊഴിഞ്ഞു
ചികിത്സയുടെ ഭാഗം
ഇപ്പോൾ എല്ലാം ശുഭം
ആധികൊണ്ട് ശരീരഭാരം കുറഞ്ഞല്ലോ
ഇനി വ്യാധികളും ദൂരെ
വൈദ്യോപദേശം എല്ക്കാത്തിടത്തു
ജ്യോതിഷോപദേശം ഏറ്റു.
-------------ഓ.പി.-------------