ചാഞ്ചാട്ടം
എന്തു പേർ ചൊല്ലി വിളിക്കും
എങ്ങിനെ നിൻ മനമറിയും
കണ്ണിനാൽ കണ്ണിൽ നിറച്ചോ
ഒരു പുഞ്ചിരി കളഭം വരച്ചോ.
ചേർന്നിരുന്നാട്ടം പകുത്തോ
കൈവെള്ളയിൽ നോട്ടമുറച്ചോ
കൈകളും കൈയിലെടുത്തോ
നാണക്കുളിരിന്റെ നിറമായി നിന്നോ.
അറിയാത്ത സ്നേഹം, വരച്ചു
നിറമോന്നണിയിക്കാൻ വന്നോ
നിശ്വാസ കണികകളിന്നോ
ഇല്ലാത്ത കഥകൾ പറഞ്ഞോ.
നിഴലില്ലാ പ്രണയത്തിൽ
ഒപ്പിയെടുക്കുന്ന മുദ്രയെ
കണികാണാൻ മോഹം, വന്നു
നിദ്രയിലലിയാനായി ദാഹം.
------------ഓ.പി ------------