നിറം കൊടുത്തവർ
ഞങ്ങൾക്ക് മടുത്തു,
ഈ ആരോഹണം.
ഞങ്ങൾക്ക് മടുത്തു,
ഈ അവരോഹണം.
ഞങ്ങൾക്ക് മടുത്തു,
ഈ ജരാ നരകൾ,
പുലമ്പും പാഴ് വചനം.
ഞങ്ങൾക്ക് മടുത്തു,
രക്ത തിളപ്പിൻ കഥ,
ക്ഷീരബല പോലെ,
ആവർത്തിക്കുന്നത്.
ഞങ്ങൾക്ക് മടുത്തു,
അറിയാ വിവരത്തിൽ,
കടിച്ചു തൂങ്ങുന്നത്.
എന്തിനും ഏതിനും,
ഇരുമ്പ് മറകൾ,
ഉയർത്തുന്നതും,
കൊടുക്കേണ്ടത്,
നിത്യം തടഞ്ഞു,
വൈകൃത വിഭവം,
വാതോരാതെ വിളമ്പി,
രുചി മുകുളത്തെ,
മാറ്റി മറച്ചതും,
ഞങ്ങൾക്ക് മടുത്തു.
അതാണ് ഞങ്ങൾ,
അവസരം ഒത്താൽ,
നിങ്ങളെ നടതള്ളൂന്നത്.
ഞങ്ങൾക്കിപ്പോൾ,
നമ്മളില്ല ഞാനേ ഉള്ളു,
എനിക്ക് എന്റെ സ്വന്തം.
ഞാൻ മാത്രമൊതുങ്ങുന്ന,
എന്നെ ഞാനാക്കിയ,
എന്റെ ബുദ്ധിയും,
സിരാകേന്ദ്രവും.
നിങ്ങൾക്കു വേണമോ?
എനി
ക്ക് ചുറ്റും നിൽക്കുക.
---------ഓ.പി---------