ഓണപ്പെരുമ
ഓണം ഒരേ സമയം പിടിച്ചടക്കലിൻറേയൂം. കീഴടങ്ങലിൻറേയുംആഘോഷമാണ്.
പുരാതന സംസ്കൃതികളുമായി ഓണാഘോഷചടങ്ങുകൾക്ക് നാഭീനാള ബന്ധമാണുള്ളത്.
ഈജിപ്തിലെ ഭീമൻ പിരമിഡുകളുടെ മിനിയേച്ചറുകളാണ്തൃക്കക്കരയപ്പൻ തന്നേയൂംപിരമിഡ് അടിച്ചു നീട്ടിയതല്ലേ? ഒരു പാട് ആശകളും, അത്രയും നിരാശകളുമായി വീണ്ടുമൊരു പൊന്നോണം കൂടി വരവായി. എന്നാൽ ഒന്നുമില്ലാതിരുന്ന കാലത്തെ ഓണത്തിൻറെ സുഖം അത് വിവരിക്കുവാൻ സാധ്യമല്ല. ഇന്ന് ഓണമടക്കമുള്ള ആഘോഷങ്ങൾ ഒരു ഫാഷനായി മാറിയെങ്കിലും, പോരായ്മകളും, സങ്കടങ്ങളും മാറ്റി വച്ച് പഴയ ഓണത്തിൻറെ ഓർമ്മയിൽ നമുക്കും ആഘോഷിക്കാം.
കർക്കിടക മാസം പൊറുതി മുട്ടിയ ജനങ്ങൾക്ക് ആശ്വാസ്സത്തിന്റെ ദീപം കൊളുത്തി ചിങ്ങം പുലരുന്നത്. ചിങ്ങം തുടങ്ങിയാൽ ഓണം തുടങ്ങിയ പ്രതീതിയായിരുന്നു. എല്ലാ ദിവസ്സവും കണക്കു കൂട്ടും, അത്തം പിറന്നാൽ ഇനി ഓണത്തിനു പത്തു നാൾ, അത്രയും
ആവേശം ഉടലെടുക്കുന്ന ദിനങ്ങൾ.
ചിങ്ങ മാസ്സമായാൽ പ്രകൃതിക്ക് പോലും ഒരു അഴകായിരുന്നു. മനം കുളിരുന്ന ഓണ വെയിലും, പൂത്ത് നിൽക്കുന്ന കാടും മലയും, ഓണത്തെ വരവേൽ ക്കാൻ സ്വയം ഒരുങ്ങിയത് പോലെ തോന്നുമായിരുന്നു. മുറ്റത്ത് പൂറ്റു മണ്ണ് കൊണ്ട് വലിയ പൂത്തറ ഉണ്ടാക്കും.ഇതും മണ്ണുകൊണ്ട് ഉണ്ടാക്കുന്നതാണ് ഈ മണ്ണ് പൂറ്റു മണ്ണ് എന്നറിയപ്പെടുന്നു എതെടുത്താൽ അധികം കല്ല് കാണില്ല അതാണ് ഈ മണ്ണ് തൃക്കരയപ്പനെ ഉണ്ടാക്കാൻ
എടുക്കുന്നത്
ഇന്നത്തെ പോലെ റെഡി മെയിഡ് ഉടുപ്പുകൾ ഉണ്ടായിരുന്നില്ല. തുണി വാങ്ങി അള വിനനുസ്സരിച്ചു തയ്യൽക്കാരനെക്കൊണ്ട് തയ്പ്പിക്കും, രാവും പകലും തയ്യൽക്കാർ പണിയെടുത്തു ഉണ്ടാക്കുന്ന ആ ഉടുപ്പിനു ഒരു കോടി മണവും ഉണ്ടാകും .
തുമ്പ, മുക്കുറ്റി, അരിപ്പൂ, കോഴിപ്പൂ, , കാട്ടു ചെത്തി, തുടങ്ങിയവ പുറത്തു നിന്നും ശേഖരിക്കും. കാശി തുമ്പ, ചെമ്പരത്തി, കോളാമ്പിപൂവ്, മല്ലിക, വാടാമല്ലി, മന്ദാരം, അശോകം, തുടങ്ങിയവ വീട്ടിൽ വളർത്തുന്ന ചെടികളിൽ നിന്നും നാടൻ പൂവുകൾ കൊണ്ട് തന്നെ അത്തം മുതൽ തിരുവോണം വരെ വർണ്ണ ശബളമായ പൂക്കളങ്ങൾ ഒരുക്കും
ഓണത്തിനു പോലും പഴയ പ്രസക്തിയുമില്ല.പുതിയ തലമുറയ്ക്ക് ഇതിലൊന്നും വലിയ താൽപ്പര്യങ്ങളുമില്ല, ബുദ്ധിമുട്ടറിയാതെയും ആവശ്യം പോലെയും ഭക്ഷണവും, വസ്ത്രങ്ങളും ഉള്ളപ്പോൾ ഓണത്തിനു അവരൊന്നും വലിയ താൽപ്പര്യവും കാണിക്കുന്നില്ല. അവർക്കെന്നും ഓണമാണല്ലോ ?
അച്ഛൻ, അമ്മ, മക്കൾ, പേരക്കുട്ടികൾ അവരെല്ലാം ഒന്നായി ചേർന്നുള്ള ഓണാഘോഷം, അത് അനുഭവിച്ചറിയേണ്ട ഒരു അനുഭൂതി തന്നെയാണ് മധുരിക്കുന്ന ഓർമ്മകൾ ബാക്കി വച്ചു കൊണ്ട് പഴയ ആ കാലങ്ങളെല്ലാം പോയി, ആർക്കും ഇനി അത് അനുഭവിക്കാൻ സാധ്യമല്ല, ഒരിക്കലും തിരിച്ചു വരാനും പോകുന്നില്ല, ഈ ഓണം നാല്പ്പത് കൊല്ലം മുൻപ്
നാട്ടിൽ കൊണ്ടാടിയ എനിക്ക് ഒമാനിൽ വന്നപ്പോൾ ഇതിലും രസകരമായിരുന്നു
എവിടെ മലയാളിയുണ്ടോ അവിടെ ഓണം ഉണ്ടാകും ,എവിടെയും ഓണം ഉണ്ടാക്കി
ഞാൻ മസ്സിറയിൽ ചെന്നിറങ്ങുമ്പോൾ അവിടെ വിരലിൽ എണ്ണാൻ പോലും മലയാളി
കുടുംബങ്ങൾ ഇല്ലായിരുന്നു 78 ഇൽ ഒന് ഓണം ആഘോഷിച്ചത് അങ്ങിനെയായിരുന്നു
സുരേന്ദ്രനും കുടുംബവും ,പിള്ള ,രാജു, അങ്ങിനെ നീങ്ങുന്നു അംഗങ്ങൾ പച്ചക്കറിക്ക് വേണ്ടി
സീബിൽ വന്നു സാധനഗൽ വാങി എത്തിച്ചു കൊടുക്കലായിരുന്നു എന്റെ ജോലി
ഈ അങ്ങളിൽ ഏറ്റവും ജൂനിയർ ഞാനായിരുന്നു.പൂക്കളവും എല്ലാം അന്ന് ഉണ്ടാക്കി
90 ഇൽ വാടിക്കബിർ ഇൽ കൂട്ടുകാരുടെ കൂടെ ഓണം ആഘോഷിച്ചത് മറക്കാൻ കഴിയാത്ത ഒന്നായി തുടരുന്നു. സദ്യക്ക് ഇല ഇട്ടു കുട്ടികളെ ഇരുത്തി ഏതോ ഒരു വിദ്വാൻ കുട്ടികളോട് തമാശക്കായി പറഞ്ഞു എല്ലാ ശരി ഇനി തിന്നു തുടങ്ങിക്കോ എന്ന്
പാവങ്ങൾ ഞാൻ അച്ചാര് വിഭവങ്ങൾ വിളംബാൻ ചെന്നപ്പോൾ അവിടെ വാഴയില
കീറി തിന്നുന്ന കുട്ടികളെയായിരുന്നു. അത് ഇന്നു തമാശയായി തോന്നുന്നെങ്കിലും നാട്ടിൽ
നിന്നകന്നു കഴിയുന്ന മലയാളി കുട്ടികളുടെ ഓണത്തിന്റെയും ഭക്ഷണ രീതികളെയും
മാതാപിതാക്കൾ തന്നെ അകറ്റുന്ന അവസ്ഥയും നാം അറിയണം
എല്ലാവർക്കും ഓണാശംസ്സകൾ