ദൂരം ഇവിടെ
പ്രലോഭനം
ഒരു പുതു വാക്കല്ല
ജീവിതത്തിൽ
കേറിയിറങ്ങി
അടയിരുന്നു
എന്നീട്ടും പഠിച്ചില്ല
കഷായം കുടിക്കു
ഈ ശർക്കര തരാം
അന്ന് തുടങ്ങി........
കഞ്ഞി മുഴുവൻ കുടിക്കു
പപ്പടം തരാം
നൂറിൽ നൂറു വാങ്ങു
ചുവന്ന പേന തരാം
ക്ലാസ്സിൽ ഒന്നാമതായാൽ
പുതിയ ഷർട്ടു കിട്ടും
വലുതായപ്പോൾ
പ്രലോഭനം വലുതായി
എന്നീട്ടും പ്രചോദനം
ഉൾക്കൊണ്ട് നിന്നു
ജീവിതം കുറെ
കുതിരപോലെ മദിച്ചു
പിന്നെ കഴുത പോലെ
വലിച്ചു
നായയായും ഇരുന്നു
ഇപ്പോൾ പൊട്ടിയ
മണ് കലം.
പ്രലോഭനം ഇല്ല
ഒരിക്കൽ പോലും
കിട്ടാത്ത ഒന്നിനെ
ഇന്നും താലോലിക്കുന്നു
രണ്ടു പിടി മണ്ണ്
എന്റെ നിശ്ചലമായ
കാത്തിരുന്നു മടുത്ത
ഈ മുഖത്തിടു
ഞാനാമണ്ണിലലിഞ്ഞോട്ടെ
----------ഓ.പി.---------