അറിയാത്തവൻ
ഗുരുത്വം കെട്ടവൻ,
വഴിയിൽ വീണ അമേദ്ധ്യം,
ചവിട്ടിയത് പോലെ.
ആദ്യം കോലെടുത്ത്,
തുടച്ചു മണത്തതും,
തിരിച്ചറിഞ്ഞു.
അമേദ്ധ്യമെന്നു.
അപ്പോഴേക്കും വസ്തു,
മൂക്കിൻ തുമ്പിലായി.
അറിയാതെ, മൂക്കിൽ നിന്ന്,
പുറം കൈ നീട്ടി തുടച്ചു,
അപ്പോൾ തന്നെ,
ആ കൈ നീണ്ടു,
ചന്തിയിലും തുടച്ചു.
വഴിയിലെ സാധനം,
ദേഹത്തു ഏകദേശമായി.
ഗുരുത്വം കെട്ടവൻ,
അമേദ്ധ്യം തോട്ടപോൽ.
ഗുരുത്വം കെട്ടവൻ,
രാഷ്ട്രീയം തൊട്ടാലും,
ഗതി ഇതു തന്നെ സത്യം.
വിടുവായത്തരം പറയും,
അറിയാതെ മൊത്തം നാറ്റിക്കും.
ചെളിയിൽ തല്ലിയാൽ,
നീളെ തെറിക്കും.
-------------ഓ.പി.----------