OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ഗരം

കൊടുക്കുന്ന കൈയിൽ
ആഞ്ഞു കൊത്തുക 
ഈ സ്വഭാവം  
ജന്മസിദ്ധമല്ലല്ലോ 
ഭാരതം എന്നുകേട്ടാൽ 
അഭിമാനത്തോടെയും 
കേരളമെന്നു കേട്ടാൽ
ചോര തിളച്ചും
നില കൊള്ളണമെന്നു
പഠിപ്പിച്ചില്ലേ  
പറഞ്ഞപോലെ ഞങ്ങളും
രോമാഞ്ചമണിഞ്ഞു 
ഇവിടെ ശ്വസിക്കുന്ന 
വായുവിലും 
ദേശസ്നേഹം ചാലിച്ച് 
അറിയാത്തവന് കൊടുത്തു  
എന്നാൽ നിങ്ങൾ 
കൊടിയ വിഷം ചാലിച്ചു
ഞങ്ങളെ കൊല്ലാതെ 
കൊല്ലുന്നു അന്നത്തിലൂടെ 
അല്പ ലാഭത്തിനായി
പ്രകൃതി നൽകിയ
ഫലമൂലാദികളിലും 
വിഷം നിറക്കുന്നു. 

ഞങ്ങളുടെ ശവപ്പെട്ടിയിൽ
അവസാന ആണി 
വയ്ക്കുന്നതിനു മുൻപേ
ഒന്നോർക്കുക 
സംശുദ്ധ രാഷ്ട്രീയം 
തിരികെ കൊണ്ടുവരണം 
എന്നാലേ ഇനിയുള്ള 
ജന്മങ്ങൾക്ക് മോക്ഷമുള്ളു

----------ഓ.പി.---------------